*നാട്ടുകാർ ആശങ്കയിൽ തൃപ്പൂണിത്തുറ: പൂത്തോട്ടയിൽ ചത്ത നായ്ക്കൾക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ നാട്ടുകാർ ആശങ്കയിൽ. പുത്തൻകാവ് പൂത്തോട്ട എട്ട്, ഒമ്പത് വാർഡുകളിൽ നാട്ടുകാരിൽ ചിലരെ കടിച്ച നായ്ക്കൾക്കാണ് കഴിഞ്ഞ ദിവസം വന്ന ലാബ് റിപ്പോർട്ടിൽ പേവിഷ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വാർഡ് ഒമ്പതിൽ ചത്ത നായുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ ലാബ് റിപ്പോർട്ട് പോസിറ്റിവ് ആയിരുന്നു. തിങ്കളാഴ്ച മുതൽ പലരെയും ഓടിനടന്ന് കടിക്കുകയും വിദ്യാർഥികൾ ഉൾപ്പെടെ വഴിയാത്രക്കാരെ ഭീതിയിലാക്കുകയും ചെയ്ത മറ്റൊരു നായ് ചൊവ്വാഴ്ച പുത്തൻകാവിലെ വാർഡ് എട്ടിൽ ചത്തിരുന്നു. പോസ്റ്റ്മോർട്ടത്തിനായി മണ്ണുത്തിയിലേക്ക് അയച്ച ഈ നായും പേവിഷബാധ മൂലമാണ് ചത്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വളർത്തുമൃഗങ്ങളുമായി ഇടപെടുന്നവരും കാൽനടക്കാരും പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് ഉദയംപേരൂർ പഞ്ചായത്ത് എട്ടാം വാർഡ് അംഗം എം.പി. ഷൈമോൻ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.