പള്ളിക്കര: അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാൽ ജില്ല ആസൂത്രണ സമിതി കുന്നത്തുനാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിക്ക് അനുമതി നിഷേധിച്ചതായി പഞ്ചായത്ത് പ്രസിഡന്‍റ് എൻ.വി. നിതാമോൾ ആരോപിച്ചു. കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ 16ാം വാർഡിൽ 2021-22 സാമ്പത്തിക വർഷം ജില്ല പഞ്ചായത്ത് എസ്.എൻ ജങ്ഷൻ ആനിയങ്കര റോഡ് മെയിന്റനൻസ് പ്രവൃത്തി ഏറ്റെടുത്തിരുന്നു. എന്നാൽ, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വർഷം ഈ പ്രവൃത്തി പൂർത്തീകരിച്ചിരുന്നു. നിലവിൽ അപാകതയൊന്നും ഇല്ലാത്ത റോഡിന്റെ ടാറിങ് പൊളിച്ചുമാറ്റി പഞ്ചായത്തിന്റെ അനുമതി കൂടാതെ വൻതോതിൽ മണ്ണെടുത്ത് സ്വകാര്യ പറമ്പുകളിലും പാടശേഖരങ്ങളിലും നിക്ഷേപിച്ചെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് പഞ്ചായത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പ്രവൃത്തി നിർത്തിവെക്കാൻ ജില്ല പഞ്ചായത്തിന് നിർദേശം നൽകിയിരുന്നു. അന്വേഷണം നടത്തുന്നതിന് പഞ്ചായത്ത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർക്ക് പരാതിയും നൽകി. റോഡിന്റെ തുടർപ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് എൻ.ഒ.സി നൽകാത്തതിനാൽ കുന്നത്തുനാട് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതി അംഗീകരിക്കില്ലെന്നാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറയുന്നു. അവഗണനക്കെതിരെ ജില്ല ആസൂത്രണ സമിതി മെംബർ സെക്രട്ടറി കൂടിയായ കലക്ടർക്ക് പരാതി കൊടുക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.