പെരുമ്പാവൂര്‍: നിയോജക മണ്ഡലത്തിലെ വിവിധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എം.എല്‍.എ ചെയര്‍മാനായി താലൂക്ക് ദുരന്തനിവാരണ സേന രൂപവത്കരിക്കും. കുന്നത്തുനാട് താലൂക്ക് ഓഫിസില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേർന്ന പ്രളയ പ്രവര്‍ത്തന അവലോകന യോഗത്തിലാണ് തീരുമാനം. പ്രളയത്തില്‍ സംഘടനകള്‍ ഏറ്റെടുത്തു നടപ്പിലാക്കേണ്ട സന്നദ്ധസേവന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍, പ്രളയത്തെ ചെറുക്കാനുള്ള മാര്‍ഗനിർദേശങ്ങള്‍, ഏറ്റെടുത്ത് നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. പ്രവര്‍ത്തന മാര്‍ഗനിര്‍ദേശം തയ്യാറാക്കി ഏകോപിപ്പിക്കാന്‍ എം.എല്‍.എ നിര്‍ദേശം നല്‍കി. നഗരസഭ ചെയര്‍മാന്‍ ടി.എം. സക്കീര്‍ സുഹൈന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.ബി. ഹമീദ്, മിനി ബാബു, ഷിജി ഷാജി, പി.പി. അവറാച്ചന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ജില്ല പഞ്ചായത്ത് മെംബര്‍മാരായ മനോജ് മൂത്തേടന്‍, ഷൈമി വര്‍ഗീസ്, ശാരദ മോഹന്‍, തഹസില്‍ദാര്‍ വിനോദ്‌രാജ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.