ഗർത്തം: മന്ത്രി റിപ്പോർട്ട് തേടി

മൂവാറ്റുപുഴ: നഗരത്തിലെ പാലം അപ്രോച്ച് റോഡിൽ ഗർത്തം ഉണ്ടായത്​ സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്​ നിർദേശം നൽകിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഗർത്തം യുദ്ധകാല അടിസ്ഥാനത്തില്‍ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയര്‍ക്ക് നിർദേശം നല്‍കിയിരുന്നുവെന്ന് ഫേസ്​ ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. സംഭവം പരിശോധിക്കുന്നതിന്റെ ഭാഗമായി ഉത്ഖനനം നടത്തേണ്ടതുണ്ട്. എന്നാല്‍, ജലനിരപ്പ് കുറയുന്നതോടെ മാത്രമേ ഇത് പൂര്‍ത്തിയാക്കാനാകൂ. മറ്റു വകുപ്പുകളുടെ സഹായം കൂടി തേടി സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനുശേഷം പൂര്‍ണതോതില്‍ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന്​ നടപടി സ്വീകരിക്കും. add on file

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.