പി.ജി/ബി.എഡ് ഏകജാലകം: പ്രവേശനം ഇന്ന് കൂടി കോട്ടയം: സ്‌പോർട്‌സ്/ കൾചറൽ /പി.ഡി ക്വോട്ടകളിലേക്കുള്ള പ്രവേശനം വ്യാഴാഴ്ചകൂടി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ വ്യാഴാഴ്ച വൈകീട്ട് നാലിനു മുമ്പ് ബന്ധപ്പെട്ട കോളജുകളിൽ പ്രവേശനം നേടണം. പ്രാക്ടിക്കൽ പരീക്ഷ ഒന്നാം സെമസ്റ്റർ ബി.വോക് അഗ്രോ ഫുഡ് പ്രോസസിങ് (പുതിയ സ്‌കീം -2021 അഡ്മിഷൻ -റഗുലർ) ജൂൺ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് നാല് മുതൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിൽ നടത്തും. ഒന്നാം സെമസ്റ്റർ ബി.വോക് അഡ്വാൻസ്ഡ് കോഴ്‌സ് ഇൻ മൾട്ടി സ്‌പോർട്സ് ആൻഡ് ഫിറ്റ്‌നസ് ട്രെയിനിങ് (പുതിയ സ്‌കീം - 2021 അഡ്മിഷൻ - റഗുലർ) ജൂൺ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് നാല് മുതൽ മാറമ്പള്ളി എം.ഇ.എസ് കോളജിൽ നടത്തും. രണ്ടാം സെമസ്റ്റർ ബി.വോക് അഗ്രോ ഫുഡ് പ്രോസസിങ് (പുതിയ സ്‌കീം - 2020 അഡ്മിഷൻ -റഗുലർ / 2019, 2018 അഡ്മിഷനുകൾ - റീ-അപ്പിയറൻസ് / ഇംപ്രൂവ്‌മെന്റ്) ജൂൺ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് ഒമ്പത്, 10 തീയതികളിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിൽ നടത്തും. രണ്ടാം സെമസ്റ്റർ ബി.വോക് ബിസിനസ് അക്കൗണ്ടിങ് ആൻഡ് ടാക്‌സേഷൻ, അപ്ലൈഡ് അക്കൗണ്ടിങ് ആൻഡ് ടാക്‌സേഷൻ (പുതിയ സ്‌കീം -2020 അഡ്മിഷൻ - റഗുലർ / 2019, 2018 അഡ്മിഷനുകൾ - റീ-അപ്പിയറൻസ് / ഇംപ്രൂവ്‌മെന്റ്) ജൂലൈ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ അതത് കേന്ദ്രങ്ങളിൽ ആഗസ്റ്റ് നാലു മുതൽ 10 വരെ തീയതികളിൽ നടത്തും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.