കുളിക്കാനിറങ്ങിയ ​വയോധികൻ ഒഴുക്കിൽപെട്ട് മരിച്ചു

വൈക്കം: കെ.വി കനാലിന് സമീപം തോട്ടിൽ . തോട്ടകം ഇണ്ടംതുരുത്ത് കോളനിയിൽ ദാസനാണ്​ (70) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക്​ രണ്ടോടെ തലയാഴം പഞ്ചായത്ത് രണ്ടാം വാർഡിൽ കെ.വി കനാലിന്‍റെ കൈവഴിയായ മാരാംവീട് തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴാണ്​ ഒഴുക്കിൽപെട്ടത്. സംഭവം കണ്ട കടവിന് സമീപത്തെ തടി വർക്ക്ഷോപ് ജീവനക്കാരനായ സുധീഷ്​ ഉടൻ വൈക്കം അഗ്​നിരക്ഷാസേന ഓഫിസിൽ വിവരം അറിയിക്കുകയായിരുന്നു. വൈക്കം അഗ്​നിരക്ഷാസേന ഓഫിസർ വിഷ്ണു മധു, സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ പി.എം. പവിത്രൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് ഫയർ യൂനിറ്റ് എത്തി തിരച്ചിൽ നടത്തി. വൈകീട്ട് 3.30 ഓടെ സ്കൂബാ അംഗം വി.ആർ. ബിജുവാണ്​ മൃതദേഹം മുങ്ങിയെടുത്തത്​. വൈക്കം പൊലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പരേതയായ സുന്ദരി. മക്കൾ: രമ്യ, ഉണ്ണിക്കണ്ണൻ. KTG DASAN 70

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.