കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കോട്ടയം: വെള്ളം കയറിയ റബര്‍തോട്ടത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിക്ക്​ ദാരുണാന്ത്യം. മണര്‍കാട് മാലം പണ്ടാരത്തില്‍കുന്നേല്‍ ബെന്നി-വിനു ദമ്പതികളുടെ മകന്‍ അമല്‍ ബെന്നിയാണ്​ (18) മരിച്ചത്. ​തുരുത്തിപ്പടി വട്ടക്കാട്ടുപടിയിലെ ഇവരുടെതന്നെ ഉടമസ്ഥതയിലുള്ള റബര്‍തോട്ടത്തിൽ ബുധനാഴ്ച വൈകീട്ട്​ 3.30 ഓടെയാണ് അപകടം. സഹോദരന്‍ ജോയലിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് റബര്‍തോട്ടത്തിലെത്തിയത്. ഈ റബര്‍തോട്ടത്തിനുസമീപമാണ്​ കുറുപ്പംപടി-മേത്താപറമ്പ് തോട് കടന്നുപോകുന്നത്. തോട്ടില്‍നിന്ന് വെള്ളം റബര്‍ തോട്ടത്തില്‍ കയറിയ നിലയിലായിരുന്നു. കുളിക്കാന്‍ ഇറങ്ങുന്നതിനിടെ അമല്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അമല്‍ മുങ്ങിത്താഴ്​ന്നു. ഒപ്പമുണ്ടായിരുന്നവര്‍ വിവരം അറിയിച്ചതോടെ നാട്ടുകാരെത്തി തിരച്ചില്‍ നടത്തി. തുടര്‍ന്ന്, അഗ്​നിരക്ഷാ സേനയുടെ സ്‌കൂബാ സംഘം നടത്തിയ തിരച്ചിലിനൊടുവിൽ ഒരു മണിക്കൂറിനുശേഷമാണ്​ അമല്‍ മുങ്ങിത്താഴ്ന്ന സ്ഥലത്ത്​ മൃതദേഹം കണ്ടെത്തിയത്​. മൃതദേഹം ജില്ല ജനറൽ ആശുപത്രി മോർച്ചറിയിൽ. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് തുടര്‍പഠനത്തിന് ഒരുങ്ങുകയായിരുന്നു അമല്‍. മണർകാട്​ സെന്‍റ്​ മേരീസ്​ സ്കൂളിലെ കോമേഴ്​സ്​ അധ്യാപകനാണ്​ ബെന്നി. പടം: KTG Amal അമല്‍ ബെന്നി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.