കൊച്ചി: മഴ ശക്തമായ സാഹചര്യത്തിൽ പശ്ചിമ കൊച്ചി മേഖലയിൽ കടലേറ്റം നേരിടാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കെ.ജെ. മാക്സി എം.എൽ.എ അറിയിച്ചു. മഴക്കാല മുന്നൊരുക്കം ചർച്ചചെയ്യുന്നതിനായി മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ പശ്ചിമകൊച്ചിയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി. കണ്ണമാലിയിൽ 130 മീറ്റർ ഭാഗത്ത് ജിയോ ബാഗുകൾ സ്ഥാപിക്കാനാവശ്യമായ തുക അനുവദിക്കാൻ കലക്ടർ ഡോ. രേണുരാജിന് മന്ത്രി പി. രാജീവ് നിർദേശം നൽകിയിട്ടുണ്ട്. കൊച്ചി മേഖലയിൽനിന്ന് 700ലധികം ബോട്ടുകൾ മത്സ്യബന്ധനത്തിനായി കടലിൽ പോയിട്ടുണ്ട്. ഇവരെ സുരക്ഷിതമായി തിരികെയെത്തിക്കാനുള്ള നടപടി ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.