കണ്ണൂരിൽ ഉരുൾപൊട്ടലിൽ മരണപ്പെട്ട പിഞ്ചുകുഞ്ഞ് കുമ്മണ്ണൂർ സ്വദേശിനി

ഇതു കോഴിക്കോട്​ കൊടുക്കുക.............. കോന്നി: കോന്നി കുമ്മണ്ണൂർ സ്വദേശിയായ രണ്ടര വയസ്സുകാരി കണ്ണൂരിലുണ്ടായ ഉരുൾപൊട്ടലിൽ മരണപ്പെട്ടു. കോന്നി കുമ്മണ്ണൂർ സ്വദേശി നെടിയകാല പുത്തൻവീട്ടിൽ ഷഫീഖ് നാസർ, നദീറ റഹീം ദമ്പതികളുടെ മകൾ കുഞ്ഞു നുമ തസ്​ലിയാണ് മരണപ്പെട്ടത്. കണ്ണൂർ പേരാവൂർ നെടുമ്പുറം ചാലിലുണ്ടായ ഉരുൾപൊട്ടലിൽ കുഞ്ഞ് ഒലിച്ചുപോവുകയായിരുന്നു. കണ്ണൂരിൽ ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്ന കുടുംബം അവിടെയാണ് താമസം. ഖബറടക്കം ബുധനാഴ്​ച കുമണ്ണൂർ ജുമാമസ്ജിദിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.