പിറവത്ത് ദുരന്ത നിവാരണ അവലോകന യോഗം

പിറവം: തോരാമഴയെ തുടർന്നുണ്ടായേക്കാവുന്ന സാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ മുന്നൊരുക്കങ്ങളെടുക്കാൻ അനൂപ് ജേക്കബ്​എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. മൂവാറ്റുപുഴയാറിൽ വെള്ളമുയരുന്ന പശ്ചാത്തലത്തിൽ അടിയന്തര നടപടി കൈക്കൊള്ളാൻ മോണിറ്ററിങ്​ കമ്മിറ്റി രൂപവത്​കരിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭ അധ്യക്ഷന്മാരും വിവിധ സേനാവിഭാഗങ്ങളും താലൂക്കുതല ഉദ്യോഗസ്ഥരും പങ്കെടുത്തു. തകർന്ന പി.ഡബ്ല്യു.ഡി റോഡുകളിലെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഇരുചക്ര വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും വലിയ അപകടഭീഷണി ഉയർത്തുന്നതായി ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. കർഷകരുടെ ദുരിതത്തിന്​ അടിയന്തര പ്രശ്നപരിഹാരമുണ്ടാകണമെന്ന് കർഷപ്രതിനിധികൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.