മണപ്പുറത്തെ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി കാലടി: മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കാലടി, മലയാറ്റൂര്‍, മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂര്‍-നീലീശ്വരം, കാഞ്ഞൂര്‍, ശ്രീമൂലനഗരം പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. കാലടി, മലയാറ്റൂര്‍- നീലീശ്വരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുക്കടായി പാലത്തിലും അനുബന്ധ റോഡിലും വെള്ളം കയറിയതോടെ കാല്‍നടയും വാഹനഗതാഗതവും തടസ്സപ്പെട്ടു. കാലടി പഞ്ചായത്തിലെ നെട്ടിനംപിള്ളിയില്‍ ഒരു കുടുംബത്തെ സമീപമുള്ള പള്ളി ഹാളിലേക്ക് മാറ്റി. കാലടി ശിവരാത്രി മണപ്പുറത്തെ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി. 15 അടിയോളം വെള്ളം പുഴയില്‍ ഉയര്‍ന്നു. മലയാറ്റൂര്‍- നീലീശ്വരം പഞ്ചായത്തിലെ ആറാട്ടുകടവ് ദുര്‍ഗാദേവീ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിലും ചമ്മിനി ഭാഗത്തെ നാല് വീടുകളും വെള്ളം കയറി. മഞ്ഞപ്ര പഞ്ചായത്തിലെ കുഴിയംപാടം, മുളരിപ്പാടം, കരിങ്ങേന്‍പുറം, വള്ളിക്കാത്തോട് പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. മഞ്ഞപ്ര, അയ്യമ്പുഴ പഞ്ചായത്തുകളിലെ അതിര്‍ത്തിയായ കോതായി തോടിന് സമീപം റോഡില്‍ വെള്ളം കയറി. അയ്യമ്പുഴ പഞ്ചായത്തിലെ മുരിങ്ങാടത്തുപാറയിലും റോഡില്‍ വെള്ളം കയറി. ചിത്രം:1 കാലടി ശിവരാത്രി മണപ്പുറത്തെ ശിവക്ഷേത്രം മുങ്ങിയ നിലയില്‍ ചിത്രം:2 മലയാറ്റൂര്‍- നീലീശ്വരം പഞ്ചായത്തിലെ ആറാട്ടുകടവ് ദുര്‍ഗാദേവീ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡില്‍ വെള്ളം നിറഞ്ഞ നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.