പെരുമ്പാവൂര്‍: മഴ കനത്തതോടെ വെള്ളപ്പൊക്ക ഭീതിയിലാണ് പെരുമ്പാവൂര്‍ മേഖല. തിങ്കളാഴ്ച രാത്രിയില്‍ പെയ്ത മഴയും പെരിയാറിലെ നീരൊഴുക്കും മൂലം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഉച്ചയോടെ ഇറങ്ങിയത് ആശ്വാസമായി. പാലക്കാട്ടുതാഴം, സൗത്ത് വല്ലം, പൂപ്പാനി, പാത്തിപ്പാലം എന്നിവിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. 2018ലും 19ലും വെള്ളത്തില്‍ മുങ്ങിയ പ്രദേശങ്ങളാണ് ഇവ. 2018ല്‍ ഈ സ്ഥലങ്ങള്‍ പൂര്‍ണമായും മുങ്ങിയിരുന്നു. അന്ന് നിരവധി നാശനഷ്ടങ്ങളുണ്ടായി. നൂറുകണക്കിന് കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്. എം.സി റോഡിലെ പ്രധാന പാലമായ വല്ലം പുത്തന്‍പാലം തകര്‍ന്നതുമൂലം ഗതാഗതം നിലച്ചിരുന്നു. നിലവില്‍ പൂപ്പാനി തോട് നിറഞ്ഞ് പ്രദേശം വെള്ളത്തിനടിയിലാണ്. സൗത്ത് വല്ലത്തെ ഓഡിറ്റോറിയത്തിലും വെള്ളം കയറി. രണ്ട് വര്‍ഷവും വെള്ളം കയറിയ കാഞ്ഞിരക്കാട്, ചേലാമറ്റം, ഒക്കല്‍ തുരുത്ത്, കൂടാലപ്പാട് തുടങ്ങിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ചേലാമറ്റം, ഒക്കല്‍, ഓണമ്പിള്ളി ഭാഗത്ത് പെരിയാര്‍ കരകവിഞ്ഞൊഴുകുകയാണ്. മഴക്കാലത്തിന് മുമ്പ് തോടുകള്‍ ശുചീകരിച്ച് നീര്‍ച്ചാല്‍ സുഗമമാക്കാത്തത് പ്രതിസന്ധിയായിട്ടുണ്ട്. വല്ലം പഴയ പാലത്തിന് അടിയിലെ തോട്ടിലെ നീരൊഴുക്ക് ഭദ്രമല്ലാത്തതിനാല്‍ സമീപ സ്ഥലങ്ങളില്‍ വെള്ളം കയറാന്‍ സാധ്യത ഏറെയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയശേഷവും നിലം നികത്തല്‍ വ്യാപകമായിരുന്നു. ഇത് നീരൊഴുക്കിനെ ബാധിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒക്കല്‍ തുരുത്ത് ചപ്പാത്ത് മുങ്ങി. 10 പേര്‍ക്ക് കയറാവുന്ന ഫൈബര്‍ വള്ളം പഞ്ചായത്ത് നല്‍കിയത് ഉപകാരപ്രദമായതായി നാട്ടുകാര്‍ പറഞ്ഞു. മുടക്കുഴയില്‍ ഇളമ്പകപ്പിള്ളി, അകനാട് പ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. അകനാട് കൊരുമ്പൂര് രാധാകൃഷ്ണന്റെ വീട്ടിലേക്ക് പെരിയാര്‍വാലി കനാലിനോട് ചേര്‍ന്ന മതില്‍ ഇടിഞ്ഞുവീണു. അകനാട് മൃഗാശുപത്രി താഴത്തെ നിലയില്‍ വെള്ളം കയറി. മരുന്നുകളും മറ്റ് സാധന സാമഗ്രികളും മുകളിലത്തെ നിലയിലേക്ക് മാറ്റി. വീടുകളിലേക്ക് വെള്ളം കയറുന്നപക്ഷം അകനാട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ക്യാമ്പാക്കി മാറ്റാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന്‍ അറിയിച്ചു. ഇതിനിടെ വെള്ളപ്പൊക്കം നേരിടാന്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്ത സ്ഥിതിയിലാണ് അഗ്നിരക്ഷ സേന. ഫൈബര്‍ ബോട്ടും സ്‌കൂബ ടീമുമില്ലെന്ന് ഇത് സംബന്ധിച്ച് താലൂക്ക് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. പെരിയാറിലെ ചളിയും മണ്ണും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാത്തതും, റോഡ് വക്കിലെ ഉണങ്ങിയ മരങ്ങള്‍ വെട്ടിമാറ്റാത്തതും മഴക്കാലത്തിന് മുമ്പ് റോഡുകള്‍ നന്നാക്കാത്തതും ചര്‍ച്ചയായി. എം.എല്‍.എയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ പൊതുമരാമത്തിന് നേരെ വിമര്‍ശനമുണ്ടായി. em pbvr 1 Okkal Thuruth ഒക്കല്‍ തുരുത്തല്‍ വെള്ളം ഉയര്‍ന്ന നിലയില്‍ add on lead
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.