വാഹനാപകടത്തില്‍ യുവാവ് മരിച്ചു

ചങ്ങനാശ്ശേരി: എം.സി റോഡില്‍ കുറവിലങ്ങാട് കാളികാവില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഫാത്തിമാപുരം കളത്തിപ്പറമ്പില്‍ ഉസ്മാന്‍ സാഹിബിന്റെ മകന്‍ അമീനാണ്​ (25) മരിച്ചത്.ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കുറവിലങ്ങാട് ഭാഗത്തേക്ക്​ വരികയായിരുന്നു അമീന്‍. ഈ സമയം കുറവിലങ്ങാട് കാളികാവ് ഭാഗത്തുവെച്ച് ഏതോ വാഹനം ഇടിച്ചതായാണ് സംശയിക്കുന്നത്. ഇടിച്ച വാഹനം കടന്നുകളഞ്ഞതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് പ്രദേശത്തെ സി.സി ടി.വി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. സംസ്‌കാരം പിന്നീട്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.