ദുരിതബാധിതർക്ക് തണലായി മൂവാറ്റുപുഴ ടൗൺ സ്കൂൾ

മൂവാറ്റുപുഴ: കഴിഞ്ഞ ഒരു നൂറ്റാണ്ടായി വിദ്യാർഥികൾക്കും വെള്ളപ്പൊക്ക ദുരിത ബാധിതർക്കും തണലൊരുക്കുകയാണ് ടൗൺ യു.പി സ്കൂൾ എന്ന വിദ്യാലയ മുത്തശ്ശി. ദുരിത ബാധിതർക്കായി ലക്ഷങ്ങൾ ചെലവഴിച്ച് ദുരിതാശ്വാസ കേന്ദ്രം സ്ഥാപിച്ചെങ്കിലും വർഷാവർഷങ്ങളിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ വീടുകളിൽ വെള്ളം കയറി ദുരിതത്തിലാകുന്നവർ ഇന്നും ആശ്രയകേന്ദ്രമായി കാണുന്നത് ഈ കലാലയത്തെയാണ്​. 1914ലാണ് നഗരമധ്യത്തിലെ നെഹ്​റു പാർക്കിൽ ടൗൺ യു.പി സ്കൂൾ തുടങ്ങിയിട്ട്. ഇതിനു സമീപമാണ് ജനവാസ കേന്ദ്രമായ കൊച്ചങ്ങാടിയും എട്ടങ്ങാടിയും കാളച്ചന്തയും. നേരത്തേ നൂറിലധികം കുടുംബങ്ങളാണ് കൊച്ചങ്ങാടിയിൽ മാത്രം താമസിച്ചുവന്നിരുന്നത്. ചില വർഷങ്ങളിൽ രണ്ടും മൂന്നും തവണയാണ് വെള്ളപ്പൊക്കമുണ്ടാവുക. അപ്പോഴും ആശ്രയം സ്കൂൾ തന്നെയാണ്. വർഷകാലത്ത് ദുരിത ബാധിതരുടെ ആശ്രയകേന്ദ്രമായി സ്കൂൾ മാറുന്നതോടെ ചിലപ്പോൾ ആഴ്ചകളോളം പഠനം മുടങ്ങും. ഇത് ഒഴിവാക്കാൻ നാല് പതിറ്റാണ്ട് മുമ്പ് കച്ചേരിത്താഴത്തെ സത്രക്കുന്നിൽ ലക്ഷങ്ങൾ ചെലവഴിച്ച് സർക്കാർ ദുരിതാശ്വാസ കേന്ദ്രം സ്ഥാപിച്ചെങ്കിലും സ്കൂൾ വിട്ട് ഈ കേന്ദ്രത്തിലേക്ക് പോകാൻ ആരും തയാറായില്ല. ഇതേ തുടർന്ന്​ എട്ടുവർഷം മുമ്പ് കെട്ടിടം കോടതിക്കായി സർക്കാർ കൈമാറുകയായിരുന്നു. വർഷങ്ങൾക്ക് ഇപ്പുറം വാഴപ്പിള്ളി സ്കൂളിലടക്കം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നങ്കിലും കൊച്ചങ്ങാടിയിലും എട്ടങ്ങാടിയിലും ഉള്ളവർ ആശ്രയിക്കുന്നത് ഇന്നും ടൗൺ യു.പി സ്കൂളിനെ തന്നെയാണ്. EM Mvpa 8 School ടൗൺ യു.പി സ്കൂൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.