കുട്ടമ്പുഴയിൽ ഒരേക്കർ സ്ഥലം ഒലിച്ചുപോയി

കോതമംഗലം: കവളങ്ങാട്, കുട്ടമ്പുഴ പഞ്ചായത്തുകളിൽ മണ്ണിടിച്ചിൽ. കുട്ടമ്പുഴയിൽ ഒരേക്കറോളം സ്ഥലം ഒലിച്ചുപോയി. ചൊവ്വാഴ്ച പകൽ ശക്തമായ മഴക്ക്​ ശമനമുണ്ടായതിന് പിന്നാലെയാണ് കുട്ടമ്പുഴ പൂയംകുട്ടി കപ്പേളപ്പടിയിൽ ഒരേക്കർ സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായത്. പുലിമലയിൽ മർത്ത തോമസിന്‍റെ ഒരേക്കർ സ്ഥലമാണ് നശിച്ചത്. ഇവിടെയുണ്ടായിരുന്ന ഷെഡും 300 മലവേപ്പ്, 25 റബർ എന്നിവയും മണ്ണിനടിയിലായി. കവളങ്ങാട് പഞ്ചായത്തിലെ പെരുമണ്ണൂർ കാക്കനാട്ട് പ്രതീപ്, പോളി എന്നിവരുടെ നിരവധി റബർ മരങ്ങൾ നശിച്ചു. EM KMGM 5 land കുട്ടമ്പുഴയിൽ മണ്ണിടിഞ്ഞ മർത്ത തോമസിന്‍റെ സ്ഥലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.