വൃദ്ധ സ്വകാര്യ ബസിടിച്ച് മരിച്ചു

ആലുവ: ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്ന . നെടുമ്പാശ്ശേരി മേയ്ക്കാട് കല്ലുവെട്ടി പറമ്പിൽ മുഹമ്മദിന്‍റെ ഭാര്യ അലീമയാണ് (65) മരിച്ചത്. ആലുവ ജില്ല ആശുപത്രിയിൽനിന്നും വീട്ടിലേക്ക് മടങ്ങുന്നതിന് ആശുപത്രി സ്‌റ്റോപ്പിൽ നിൽക്കുമ്പോഴാണ് ചൊവ്വാഴ്ച രാവിലെ അപകടമുണ്ടായത്. ഫോർട്ട്​കൊച്ചിക്ക് പോകുകയായിരുന്ന സിറ്റി ബസാണ് ഇടിച്ചത്. ഉടൻ ജില്ല ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.