ജോയ് ആലുക്കാസ് അനുഗ്രഹ

ജോയ് ആലുക്കാസിൽ 'അനുഗ്രഹ' ബ്രൈഡല്‍ കലക്​ഷൻ കൊച്ചി: ഇന്ത്യന്‍ വിവാഹങ്ങള്‍ കൂടുതല്‍ ആഘോഷമാക്കാൻ വൈവിധ്യമാര്‍ന്ന ബ്രൈഡല്‍ ശേഖരമായ അനുഗ്രഹ ബ്രൈഡല്‍ കലക്​ഷന്‍സ് വിപണിയിലവതരിപ്പിച്ച്​ ജോയ് ആലുക്കാസ് ജ്വല്ലറി. ഇന്ത്യയുടെ നാനാഭാഗങ്ങളിലുള്ള ആഭരണങ്ങളിലെ മഹത്തായ സംസ്‌കാരങ്ങളും പാരമ്പര്യങ്ങളുമാണ്​ അനുഗ്രഹയിലൂടെ അവതരിപ്പിക്കുന്നത്​. ഇന്ത്യയിലുടനീളമുള്ള ജോയ് ആലുക്കാസ് ഷോറൂമുകളിൽ സ്വര്‍ണം, വജ്രം, വിലയേറിയ കല്ലുകള്‍ എന്നിവയാല്‍ നിർമിച്ച ആഭരണങ്ങൾ ലഭ്യമാണ്​. ആഭരണ നിർമാണ വിദഗ്ധരാണ് ഈ പ്രത്യേക ഡിസൈനുകള്‍ തയാറാക്കിയിരിക്കുന്നത്. ബ്രൈഡല്‍ പര്‍ച്ചേസ്​ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് സ്‌നേഹസമ്മാനമായി ഡയമണ്ട് ആഭരണങ്ങള്‍ക്ക് 25% കിഴിവും ലഭിക്കുമെന്ന്​ ജോയ് ആലുക്കാസ് ഇന്ത്യ ലിമിറ്റഡ്​ മാനേജിങ്​ ഡയറക്ടര്‍ ആലുക്കാസ് വര്‍ഗീസ് ജോയ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.