മട്ടാഞ്ചേരി: 52 ദിവസത്തെ ട്രോളിങ് നിരോധനശേഷം ചാകര പ്രതീക്ഷകളോടെ കടലിലിറങ്ങിയ ബോട്ടുകൾ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഹാർബറുകളിലേക്ക് മടങ്ങി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ബോട്ടുടമകളും തൊഴിലാളികളും അൽപം ആശ്വാസമാകുമല്ലോയെന്ന പ്രതീക്ഷയിലാണ് പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പ് അധികൃതർ നൽകിയിരുന്നെങ്കിലും തിങ്കളാഴ്ച പുലർച്ച മൂന്നോടെ ബോട്ടുകളുമായി കടലിലേക്ക് പുറപ്പെട്ടത്. നിരോധന സമയം കഴിയുന്ന രാത്രി പന്ത്രണ്ടിന് കടലിലേക്ക് തിരിക്കേണ്ട ബോട്ടുകൾ ഇറക്കുന്നതിൽ ഉടമകൾ മടിച്ചുനിന്നു. മിക്കവാറും ബോട്ടുടമകൾ വൻ പലിശക്കും മറ്റും വായ്പയെടുത്താണ് പണികൾ തീർത്ത് ബോട്ടുകൾ കടലിലിറക്കാൻ തയാറാക്കിയിരിക്കുന്നത്. എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ആലോചിച്ചപ്പോൾ മൂന്നോടെ കടലിലേക്ക് പല ബോട്ടുകളും പുറപ്പെടുകയായിരുന്നു. കടലിൽ ശക്തമായ കാറ്റും മഴയും ഉടലെടുത്തതോടെ ബോട്ടുകളെല്ലാം വൈകീട്ടോടെ ഹാർബറുകളിൽ മടങ്ങിയെത്തി. ചില ബോട്ടുകൾക്ക് തരക്കേടില്ലാത്ത നിലയിൽ കിളിമീൻ ലഭിച്ചപ്പോൾ മറ്റ് ചില ബോട്ടുകൾക്ക് പേരിന് മാത്രമാണ് മത്സ്യം ലഭിച്ചത്. കിളിമീൻ, ചാള, അയല, കണവ, ചെമ്മീൻ എന്നിവയുടെ ചാകരയാണ് ബോട്ടുടമകളും തൊഴിലാളികളും പ്രതീക്ഷിച്ചത്. . ചിത്രം.. കടലിൽനിന്ന് മടങ്ങിയെത്തിയ ബോട്ടുകളിൽ ലഭിച്ച കിളിമീൻ ഹാർബറുകളിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.