കൊച്ചി: മനുഷ്യാവകാശ സംഘടനയായ നാഷനൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) ജില്ല സമ്മേളനം മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് എം.എൽ.എ മുഖ്യാതിഥിയായി. ആതുരസേവനം, സ്പോർട്സ്, സാമൂഹിക സേവനരംഗത്ത് ഉള്ളവരെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. ഓൺലൈൻ റമ്മിപോലുള്ള ഗെയിമുകളുടെ പരസ്യത്തിൽ അഭിനയിക്കുന്നതിൽനിന്ന് താരങ്ങൾ പിൻമാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് കെ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.