ആലപ്പുഴ: പ്രതിഷേധങ്ങൾക്ക് നടുവിൽ ചുമതലയേറ്റ 55 മത്തെ ജില്ലാ കളകടർ ആറാം നാളിൽ പടിയിറങ്ങുന്നു. പകരം എത്തുന്നത് ആലപ്പുഴയുടെ ഹൃദയസ്പന്ദനമറിയാവുന്ന കൃഷ്ണതേജയെയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് മെഡിക്കൽ സർവീസ് കോർപ്പറേഷൻ എം.ഡി ആയിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഭാര്യ ഡോ. രേണുരാജിൽ നിന്നും ജില്ലാ കളക്ടറായി ചുമതലയേറ്റത്. യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തോടെയാണ് ചുമതലയേറ്റത്. തുടർന്ന് മാധ്യമപ്രവർത്തകരും മുസ്ലിം സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. കോൺഗ്രസും ലീഗും പ്രത്യേകം പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ഇന്നലെ ചേർന്ന ജില്ലാ യു.ഡി എഫ് നേതൃയോഗം മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിചാരണ നേരിടുന്ന കളക്ടറെ മാറ്റും വരെ പ്രത്യക്ഷ സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചു. സൂചന സമരത്തിന്റെ ഭാഗമായി ആറാം തീയതി കളക്ട്രേറ്റ് വളയാനും തീരുമാനിച്ചു. തീരമാനമെടുത്ത് മണിക്കൂറുകൾക്ക് ശേഷം സർക്കാർ പുതിയ തീരുമാനമെടുക്കുകയായിരുന്നു. കനത്ത മഴയും കാറ്റും പ്രളയവും പടിവാതുക്കൽ എത്തിനിൽക്കുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ സാധിച്ചില്ലെന്ന തിരിച്ചറിഞ്ഞ സർക്കാർ കളക്ടറെ മാറ്റുകായായിരുന്നു. പകരമെത്തുന്നത് മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനത്തിൽ കൈയ്യും മെയ്യും മറന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ആലപ്പുഴയുടെ മുൻ സബ്കളക്ടർ കൂടിയായ കൃഷ്ണതേജയെയാണ്. ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് ജനറല്‍ മാനേജറായാണ് പുനര്‍നിയമനം.(പുതിയ ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുന്ന കൃഷണതേജ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.