ആലുവ - പെരുമ്പാവൂർ റോഡ് തകർച്ച മരണക്കുഴികളിൽ കുത്തിയിരുന്ന് പ്രതിഷേധം

ആലുവ: ആലുവ- പെരുമ്പാവൂർ റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. മരണക്കുഴികളിൽ വീണുള്ള അപകടങ്ങൾ പതിവായതോടെ നാട്ടുകാർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. അപകടങ്ങൾ വർധിക്കുമ്പോഴും നിസ്സംഗത പുലർത്തുന്ന പൊതുമരാമത്ത് അധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ച് ആലുവ പൗരാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. ആലുവ - പെരുമ്പാവൂർ റോഡിലെ ഏറ്റവും വലിയ അപകടക്കുഴിയുള്ള കുട്ടമശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണ് കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പൗരാവകാശ സംരക്ഷണ സമിതി സെക്രട്ടറി സാബു പരിയാരത്ത്, ഷഹബാസ് ഷാഫി, സുലൈമാൻ അമ്പലപ്പറമ്പ്, ബ്രിന്നർ ചെന്താര, അബ്ബാസ് ചെമ്മനാട്, ഇസ്മായിൽ ചെന്താര, ഫെമീർ ഉമ്മർ, നിസാർ കരിമ്പായിൽ, അലി മുണ്ടേത്ത് എന്നിവർ നേതൃത്വം നൽകി. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആലുവ - പെരുമ്പാവൂർ റോഡിൽ കുട്ടശ്ശേരിയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ധർണയും സംഘടിപ്പിച്ചിട്ടുണ്ട്. ക്യാപ്ഷൻ ea yas12 kuthiyirip ആലുവ - പെരുമ്പാവൂർ റോഡിലെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് കുട്ടമശ്ശേരിയിൽ റോഡിലെ കുഴിക്ക് മുന്നിൽ നാട്ടുകാർ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.