പറവൂർ: ശക്തമായ മഴയിൽ മേഖലയിൽ പറവൂർ നഗരത്തിലും ഗ്രാമ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് അധികവും. പ്രധാന റോഡുകളും ഇട റോഡുകളും വെള്ളത്തിലായി. നഗരത്തിൽ പുല്ലംകുളം സ്കൂളിന് മുന്നിലുള്ള റോഡ് പൂർണമായും മുങ്ങി. വെള്ളം സ്കൂളിന്റെ അങ്കണത്തിലേക്ക് കയറി. കച്ചേരി വളപ്പിലും വെള്ളക്കെട്ട് രൂക്ഷമാണ്. പുല്ലംകുളം- പെരുവാരം റോഡ്, കിഴക്കേപ്രം- പെരുവാരം റോഡ്, കിഴക്കേപ്രം- വാണിയക്കാട് റോഡ്, പുത്തൻവേലിക്കര ബസാറിന് സമീപത്തെ പ്രധാന റോഡ്, കണക്കൻ കടവിലേക്ക് പോകുന്ന റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കാനയില്ലാത്തതും ഉള്ള കാന വൃത്തിയാക്കാത്തതുമാണ് മിക്ക സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. മഴ നീണ്ടുനിന്നാൽ ഒട്ടേറെ തോടുകളും മറ്റ് ജലസ്രോതസ്സുകളും നിറഞ്ഞു കവിയാൻ സാധ്യതയുണ്ട്. പടം EA PVR 8 sakthamaya പറവൂർ പുല്ലംകുളം സ്കൂളിന് മുന്നിലുള്ള റോഡ് മുങ്ങിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.