അങ്കമാലിയിൽ രാജഗിരി മെഡിക്കൽ സെന്‍റർ പ്രവർത്തനം തുടങ്ങി.

അങ്കമാലി: ആധുനിക സൗകര്യങ്ങളോടെ അങ്കമാലിയിൽ രാജഗിരി മെഡിക്കൽ സെന്റർ പ്രവർത്തനം തുടങ്ങി. ജനറൽ മെഡിസിൻ, ജനറൽ സർജറി, പീഡിയാട്രിക്സ്, ഗൈനക്കോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്സ് തുടങ്ങിയ ഡിപ്പാർട്ടുമെന്റുകളിൽ ഒ.പി സൗകര്യവും, 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബ്, ഫാർമസി സൗകര്യങ്ങളുമുണ്ട്. റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അങ്കമാലി സെന്‍റ് ജോർജ് ബസിലിക്ക റെക്ടർ ഫാ. ജിമ്മി പൂച്ചക്കാട്ട് മെഡിക്കൽ സെന്റർ ഉദ്ഘാടനം ചെയ്തു. സേക്രഡ്​ ഹാർട്ട് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. ബെന്നി നൽക്കര അധ്യക്ഷത വഹിച്ചു. രാജഗിരി മെഡിക്കൽ സെന്റർ ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ, സി.ഇ.ഒ ഫാ. ജോൺസൻ വാഴപ്പിള്ളി, വാർഡ് കൗൺസിലർ ലില്ലി ജോയി, സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു, ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. സണ്ണി പി.ഓരത്തേൽ എന്നിവർ സംസാരിച്ചു EA ANKA 5 RAJAGIRI അങ്കമാലിയിൽ പ്രവർത്തനമാരംഭിച്ച രാജഗിരി മെഡിക്കൽ സെന്റർ റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.