ചുഴലിക്കാറ്റ് അഭയകേന്ദ്രം ഉദ്ഘാടനം നാലിന്

വൈപ്പിൻ: 5.17 കോടി രൂപ ചെലവിൽ പള്ളിപ്പുറത്ത് നിർമിച്ച വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്രവും നായരമ്പലം ആയുർവേദ ആശുപത്രിയുടെ കിടത്തി ചികിത്സ മന്ദിരവും ആഗസ്റ്റ് നാലിന് ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് 12ന് വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്രം ഉദ്ഘാടനം ചെയ്യുന്നത് റവന്യൂ മന്ത്രി കെ. രാജനാണ്. വൈകീട്ട് 3.30നു നായരമ്പലം ആയുർവേദ ആശുപത്രി ഐ.പി മന്ദിരോദ്ഘാടനം ഫിഷറീസ് മന്ത്രി വി. അബ്‌ദുറഹിമാൻ നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.