കൊച്ചി: ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്‍റെ ഭാഗമായി ജൂലൈയില്‍ ജില്ലയില്‍ തീര്‍പ്പാക്കിയത് 54,510 ഫയലുകള്‍. ഇതോടെ ജില്ലയില്‍ ആകെ തീര്‍പ്പാക്കിയ ഫയലുകളുടെ എണ്ണം 95,352 ആയി. കേരള വാട്ടര്‍ അതോറിറ്റിയില്‍ 3,243ഉം പഞ്ചായത്ത് ഉപഡയറക്ടറുടെ ഓഫിസിലെ 7063ഉം ഫയലുകൾ പരിഹരിച്ചു. കൊച്ചി പൊലീസ് കമീഷണറേറ്റ് 2201 ഫയലും എറണാകുളം റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 710 ഫയലും തീര്‍പ്പാക്കി. പട്ടികജാതി വികസന വകുപ്പ് ജില്ല ഓഫിസിനുകീഴില്‍ വരുന്ന 2080 ഫയലുകള്‍ തീര്‍പ്പാക്കി. റവന്യൂ വകുപ്പില്‍ മാത്രമായി 25,147 ഫയലുകളാണ് തീര്‍പ്പാക്കിയത്. ഫോര്‍ട്ട്കൊച്ചി റവന്യൂ ഡിവിഷന്‍ ഓഫിസ് - 2035, മൂവാറ്റുപുഴ റവന്യൂ ഡിവിഷന്‍ ഓഫിസ് - 1528, ആലുവ താലൂക്ക് - 1800, കണയന്നൂര്‍ താലൂക്ക് - 3539, കോതമംഗലം താലൂക്ക് - 930, കുന്നത്തുനാട് താലൂക്ക് - 1477, മൂവാറ്റുപുഴ താലൂക്ക് - 1500, പറവൂര്‍ താലൂക്ക് 802, കൊച്ചി താലൂക്ക് - 1565 എന്നിങ്ങനെ തീർപ്പാക്കി. കലക്ടറേറ്റിലെ വിവിധ ഓഫിസുകളിലായി 7608 ആണ് ജൂലൈയിൽ തീര്‍പ്പാക്കിയത്. മജിസ്റ്റീരിയല്‍ വിഭാഗത്തില്‍ 2460 ഫയലും ഭരണനിര്‍വഹണ വിഭാഗത്തില്‍ 1930, ഭൂപരിഷ്‌കരണ വിഭാഗത്തില്‍ 1627 ഫയലും തീര്‍പ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.