പരസ്യമേഖലയിലെ തൊഴിൽ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കും -ശ്രീനിജിൻ എം.എൽ.എ

കൊച്ചി: ഓൾ കേരള ഔട്ട്ഡോർ അഡ്വർടൈസിങ് വർക്കേഴ്സ് യൂനിയൻ ജില്ല നേതൃസംഗമം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരസ്യമേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും പെൻഷൻ ക്ഷേമനിധി ഉറപ്പാക്കുന്നതിനും നിയമസഭയിൽ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് കെ.എ. നവാസ് അധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ല പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ്, സംസ്ഥാന പ്രസിഡന്റ് കെ.കെ. ജയപ്രകാശ്, എൻ.സി.പി ജില്ല ജനറൽ സെക്രട്ടറി റെജി ഇല്ലിക്കപ്പറമ്പിൽ, ഷെറോൺ തൈവേപ്പിൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.