ചെറായി: സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് കയറുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ പീഡിപ്പിക്കുകയും ചെയ്തുവെന്ന 18കാരിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. ചെറായി ബീച്ചിൽ ലോഡ്ജ് വാടകക്കെടുത്ത് നടത്തുന്ന കൊടുങ്ങല്ലൂർ എറിയാട് എടത്തല പള്ളിയിൽ വീട്ടിൽ രാഹുൽ എന്ന പി.എസ്. ശ്രീനാഥാണ് (46) അറസ്റ്റിലായത്. എറണാകുളം സ്വദേശിനിയുടെ പരാതിയിൽ കേസെടുത്ത മുനമ്പം പൊലീസ് ഇയാളെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29ന് രാത്രി ചെറായി ബീച്ചിൽനിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയോട് ലിഫ്റ്റ് ചോദിച്ച് പിന്നിൽ കയറിയ ഇയാൾ ബീച്ചിൽനിന്ന് തിരിയുന്നിടത്ത് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് തൊട്ടടുത്തുതന്നെ പ്രതിയുടെ നിയന്ത്രണത്തിലുള്ള കെട്ടിടത്തിന്‍റെ വളപ്പിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതി പിറ്റേന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. മുനമ്പം സി.ഐ എ.എൽ. യേശുദാസിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ വി.കെ. ശശികുമാർ, ടി.കെ. രാജീവ്, എം.ബി. സുനിൽകുമാർ, എ.എസ്.ഐ കെ.എസ്. ബൈജു, സി.പി.ഒ കെ.പി. അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. Sreenadh ശ്രീനാഥ് 46
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.