അങ്കമാലി: ലൈബ്രറിക്കുള്ളിൽ ഇരുകൈയും നീട്ടി പുസ്തകം വാങ്ങാൻ ഒരു യന്ത്രമെത്തി. വായനക്കാരന് ഒപ്പം നടന്ന് നീങ്ങി പുസ്തകം സ്വീകരിക്കുന്ന ഓട്ടോമാറ്റിക് ട്രോളി വികസിപ്പിച്ചത് അങ്കമാലി ഫിസാറ്റ് എൻജിനീയറിങ് കോളജ് വിദ്യാർഥികളാണ്. ഇവിടെ ലൈബ്രറിയിൽ പുസ്തകങ്ങൾ എടുക്കാൻ വന്നാൽ ഓട്ടോമാറ്റിക് ട്രോളിയും ഒപ്പം സഞ്ചരിക്കും. വിദ്യാർഥികളുടെ തിരിച്ചറിയൽ കാർഡ് ട്രോളിയിൽ സ്വൈപ്പ് ചെയ്യണം. അതോടെ ഓട്ടോമാറ്റിക് ട്രോളിയും പണിതുടങ്ങും. നടന്നാൽ ഒപ്പം വരും, നിന്നാൽ കാത്തുനിൽക്കും. 100 കിലോവരെ ഭാരം താങ്ങാൻ യന്ത്രത്തിന് ശേഷിയുണ്ട്. മെക്കാനിക്കൽ എൻജിനീയറിങ് അവസാന വർഷ വിദ്യാർഥികളായ ഫിലിപ് ഹൻെറി, റൂബൻ ജയിംസ്, നോബിൾ ജോസി, കെ.പി. സിദ്ധാർഥ് എന്നിവർ പ്രഫ. അനൂപ് ജോസിന്‍റെ കീഴിലാണ് യന്ത്രം വികസിപ്പിച്ചത്. 30,000 എം.എച്ച് കുതിരശക്തിയുള്ള ബാറ്ററി ആഴ്ചയിൽ ഒരിക്കൽ മാത്രം ചാർജ് ചെയ്താൽ മതിയാകും. സ്മാർട്ട് നാവിഗേഷന് അൾട്രാസോണിക് സെൻസറുകളും ഉപയോഗിച്ചിരിക്കുന്നു. ഫിസാറ്റ് കോളജ് ചെയർമാൻ പി.ആർ. ഷിമിത്ത് യന്ത്രം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. മനോജ് ജോർജ് അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ട്രഷറർ വി.എം. രാജനാരായണൻ, വൈസ് പ്രിൻസിപ്പൽ ഡോ.സി. ഷീല, ഡീൻ ഡോ.പി. ആർ. മിനി, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. സുമൻലാൽ, അനൂപ് ജോസ്, ലൈബ്രേറിയൻ സിനോ വർഗീസ് എന്നിവർ സംസാരിച്ചു. EA ANKA 2 FISAT അങ്കമാലി ഫിസാറ്റ് ലൈബ്രറിയിൽ വികസിപ്പിച്ചെടുത്ത പുസ്തകം താങ്ങി ഒപ്പം സഞ്ചരിക്കുന്ന ഓട്ടോമാറ്റിക് യന്ത്രം ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.