കോതമംഗലം: ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച പ്രകൃതിസൗഹൃദ ഉദ്യാനം പ്രസിഡന്‍റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. അഞ്ചരലക്ഷം രൂപ ചെലവിട്ടാണ് പുൽത്തകിടി വെച്ചുപിടിപ്പിച്ച് ഉദ്യാനത്തിന്‍റെ ഒന്നാം ഘട്ടം പൂർത്തിയാക്കിയത്. ജില്ല പഞ്ചായത്ത് മെംബർ റഷീദ സലീം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം. മജീദ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നിസമോൾ ഇസ്മയിൽ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജോമി തെക്കേക്കര, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശോഭ വിനയൻ, വാര്‍ഡ് മെംബർ വൃന്ദ മനോജ്, ജയിംസ് കോറമ്പേൽ, അനു വിജയനാഥ്, സാലി ഐപ്പ്, ഡയാന നോബി, ആനീസ് ഫ്രാൻസീസ് തുടങ്ങിയവർ സംസാരിച്ചു. EM KMGM 3 Park ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച പ്രകൃതിസൗഹൃദ ഉദ്യാനം പ്രസിഡന്‍റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.