ഗവ.ആയൂര്‍വേദ ആശുപത്രിയിൽ ഓപണ്‍

കോതമംഗലം: ചെറുവട്ടൂര്‍ ഗവ.മോഡല്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ എന്‍.എസ്.എസ് യൂനിറ്റ് നിർമിച്ച്​ നല്‍കിയ പുസ്തകത്തണല്‍ ഓപണ്‍ ലൈബ്രറി ജില്ല പഞ്ചായത്ത് മെംബര്‍ റഷീദ സലീം ഉദ്ഘാടനം ചെയ്തു. ചെറുവട്ടൂര്‍ ഗവ.ആയുര്‍വേദ ആശുപത്രിയിലാണ് ഓപണ്‍ ലൈബ്രറി സ്ഥാപിച്ചത്. പി.ടി.എ പ്രസിഡന്‍റ് അബു വട്ടപ്പാറ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എ. നൗഫല്‍, ആയൂര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജോര്‍ജ് മാത്യു, ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി അംഗവും മുന്‍ പി.ടി.എ പ്രസിഡന്‍റുമായ സലാം കാവാട്ട്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസറും അധ്യാപികയുമായ ഡെയ്സി കുര്യന്‍, മാതൃസംഗമം ചെയര്‍പേഴ്സൻ റംല ഇബ്രാഹീം, പി.ടി.എ ഭാരവാഹികളായ എം.ജി. ശശി, സ്മിത അജിലാല്‍, സാജിദ അജാസ്, അധ്യാപകരായ സന്ദീപ് ജോസഫ്, പി.കെ. രാജേഷ്,എന്‍.എസ്.എസ് വളന്‍റിയേഴ്സ് ലീഡര്‍മാരായ അനീസ് മുഹമ്മദ്, അഖില ബിനു തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.