സി.പി.ഐ മുൻ ലോക്കൽ സെക്രട്ടറിമാരെ അനുസ്മരിച്ചു

കോതമംഗലം: സി.പി.ഐ കീരംപാറ ലോക്കൽ കമ്മിറ്റി ആഭിമുഖ്യത്തിൽ മുൻ ലോക്കൽ സെക്രട്ടറിമാരായിരുന്ന എം.ആർ. ശശിധരന്‍റെയും കെ.ഒ. ജോണിയുടെയും അനുസ്മരണം നടത്തി. സി.പി.ഐ ജില്ല അസി.സെക്രട്ടറി ഇ.കെ. ശിവൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ.പി. തോമസ് അധ്യക്ഷത വഹിച്ചു. ജില്ല കൗൺസിൽ അംഗം എം.കെ. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. പാർട്ടിയിൽ ചേർന്നവരെ ജില്ല കൗൺസിൽ അംഗം ശാന്തമ്മ പയസ് സ്വീകരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മണ്ഡലം സെക്രട്ടറി പി.ടി. ബെന്നി ആദരിച്ചു. ലോക്കൽ സെക്രട്ടറി അഡ്വ. കെ.എസ്. ജ്യോതികുമാർ, കിസാൻ സഭ മണ്ഡലം സെക്രട്ടറി എം.എസ്. അലിയാർ, പഞ്ചായത്ത് അംഗം സിനി ബിജു, പി.എ. അനസ്, കെ.പി. ജോയി, മനോജ് മത്തായി, എൻ.എ. മാത്യു, ജിബിൻ മാത്യു, പി.എൻ. നാരായണൻ നായർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.