അംഗൻവാടിയിൽ പോഷകബാല്യം പദ്ധതി

പെരുമ്പാവൂര്‍: സാമൂഹ്യക്ഷേമ വകുപ്പും ഐ.സി.ഡി.എസും അംഗന്‍വാടികളില്‍ നടപ്പാക്കുന്ന പോഷക ബാല്യം പദ്ധതി കൂവപ്പടി ബ്ലോക്കില്‍ ആരംഭിച്ചു. ആഴ്ചയില്‍ രണ്ട് ദിവസം കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്ന പദ്ധതിയാണിത്. കൂവപ്പടി 59ാം നമ്പര്‍ അംഗന്‍വാടിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍ അധ്യക്ഷത വഹിച്ചു. കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് മോളി തോമസ്, അംഗങ്ങളായ സി.ജെ. ബാബു, അജിത്കുമാര്‍, രാജേഷ്, പഞ്ചായത്തംഗങ്ങളായ സുനില്‍, നിത, ഷൈജി ജോയി, ജോസ് എ. പോള്‍ എന്നിവര്‍ സംസാരിച്ചു. കൂവപ്പടി പഞ്ചായത്തിലെ 56ാം നമ്പര്‍ അംഗൻവാടിയില്‍ ജില്ല പഞ്ചായത്തംഗം മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.എസ്. നിത അധ്യക്ഷത വഹിച്ചു. em pbvr 2 Eldhose Kunnapilly MLA കൂവപ്പടി ബ്ലോക്കില്‍ ആരംഭിച്ച പോഷകബാല്യം പദ്ധതി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.