സ്വര്‍ണമെഡല്‍ ജേതാവ് ദേവനന്ദക്ക് ആദരം

പെരുമ്പാവൂര്‍: സംസ്ഥാന സബ്ജൂനിയര്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ ദേവനന്ദ സജിയെ എസ്.എന്‍.ഡി.പി യോഗം അറക്കപ്പടി ശാഖ കമ്മിറ്റി ആദരിച്ചു. മുന്‍ വൈസ് പ്രസിഡന്‍റ്​ കെ.എന്‍. സുകുമാരന്‍ പൊന്നാട അണിയിച്ചു. ശാഖ പ്രസിഡന്‍റ്​ എന്‍. വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു. കെ.ബി. അനില്‍, കെ.കെ. അനില്‍, കെ.ടി. ബിനോയ്, പി.എന്‍. ചന്ദ്രന്‍, കെ.എ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.