പട്ടിമറ്റം റോഡ് വ്യാപകമായി തകർന്നു

പട്ടിമറ്റം: പട്ടിമറ്റം ടൗണിൽ റോഡ് വ്യാപകമായി തകർന്നത് വ്യാപാരികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. വാഹനങ്ങൾ പോകുമ്പോൾ യാത്രക്കാരുടെ ദേഹത്തേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും ചളിവെള്ള തെറിക്കുന്നത് നിത്യസംഭവമാണ്. ഇരുചക്ര വാഹന യാത്രികർ റോഡിൽ മറിഞ്ഞുവീഴുന്നതും പതിവാണ്. മഴ ശക്തമായതോടെ കുഴികളുടെ വലുപ്പം വർധിച്ചു. ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. നിരവധി ബസുകളും വലിയ ടിപ്പറുകൾ ഉൾപ്പെടെ കടന്നുപോകുന്ന പ്രദേശം കൂടിയാണിത്. പല പ്രാവശ്യം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് വ്യാപാരികൾ പറഞ്ഞു. പടം. പട്ടിമറ്റം ടൗണിൽ റോഡിലെ കുഴി (em palli 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.