കൊച്ചി: മൂലമ്പിള്ളി പുനരധിവാസ പാക്കേജ് പൂർണമായിട്ടും നടപ്പാക്കുന്നതിൽ നേരിടുന്ന പ്രശ്നങ്ങൾ പഠനവിധേയമാക്കുവാൻ വരാപ്പുഴ അതിരൂപതയുടെ രാഷ്ട്രീയകാര്യ സമിതി എടുത്ത തീരുമാനം സ്വാഗതാർഹമാണെന്ന് കോഓഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു. പഠനത്തിനാവശ്യമായ എല്ലാ സഹായങ്ങളും കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ ഭാഗത്തുനിന്ന് ഉറപ്പാക്കുമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. തൃക്കാക്കര നിയോജക മണ്ഡലത്തിൽ വാഴക്കാല തുതിയൂരിലും കാക്കനാടും നിലവിൽ അനുവദിച്ചിട്ടുള്ള പുനരധിവാസ സൈറ്റുകൾ രാഷ്ട്രീയകാര്യ സമിതി നേരിട്ട് സന്ദർശിക്കണം. പ്രക്ഷോഭത്തിലൂടെ നേടിയെടുത്ത പാക്കേജ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. ഈ മരവിപ്പ് മാറ്റിയെടുക്കാൻ നടത്തുന്ന എല്ലാ പരിശ്രമങ്ങൾക്കും കോഓഡിനേഷൻ കമ്മിറ്റിയുടെ പിന്തുണ ഉണ്ടാകും എന്ന് കമ്മിറ്റി ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തിങ്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.