ജീവകാരുണ്യ പദ്ധതി ഉദ്‌ഘാടനം ഇന്ന്

കൊച്ചി: കൊച്ചി സൺറൈസ് ആശുപത്രിയും കോഴിക്കോട് റോട്ടറി ക്ലബും സംയുക്തമായി ആരംഭിക്കുന്ന'കോവിഡ് സേവ് ലങ് സേവ് ലൈഫ്' ജീവകാരുണ്യ പദ്ധതിയുടെ ഉദ്‌ഘാടനം ബുധനാഴ്​ച വൈകീട്ട് 4.30ന് കാക്കനാട് സൺറൈസ് ഓഡിറ്റോറിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. കോവിഡാനന്തരം പരിഹരിക്കപ്പെടാത്ത ന്യൂമോണിയ ഫംഗൽ ബോൾ, ബ്ലാക്ക് ഫംഗസ്, എമ്പീമ (നെഞ്ചിലെ പഴുപ്പ്), ബ്രോങ്കോ പ്ലൂരൽ ഫിസ്റ്റുല (വിണ്ടുകീറിയ ശ്വാസകോശം), ബുള്ള(ശ്വാസകോശത്തിലെ ബലൂൺപോലുള്ള ഘടന), ബ്രോങ്കിയാക്ടാസിസ് എന്നിവ ശസ്ത്രക്രിയയിലൂടെ പരിഹരിക്കുന്നതാണ് പദ്ധതി. ഡോ.നാസർ യൂസുഫാണ് ടീമിനെ നയിക്കുന്നത്. രണ്ടരലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ പൂർണമായും പദ്ധതിയിലൂടെ സ്പോൺസർ ചെയ്യും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 25 പേർക്ക് സൗജന്യമായാണ് ശസ്ത്രക്രിയ ചെയ്യുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ആശുപത്രി ചെയർമാൻ ഡോ. ഹഫീസ് റഹ്​മാൻ, ഡോ.നാസർ യൂസുഫ്, ഡോ. നിഹാൻ, ജനറൽ മാനേജർ മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.