കൊച്ചി: സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ മകനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മാതാവിന്റെ ഹരജി. കോഴിക്കോട് സ്വദേശിനിയായ നഫീസയാണ് ദുബൈയിൽനിന്ന് നാട്ടിലെത്തിയ മകൻ ഇർഷാദിനെ താമരശ്ശേരി സ്വദേശിയായ നാസറും സംഘവും തട്ടിക്കൊണ്ടുപോയതായി കാട്ടി ഹേബിയസ് കോർപസ് ഹരജി നൽകിയിരിക്കുന്നത്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ഹരജിയിൽ പറയുന്നു. മേയ് 13നാണ് ഇർഷാദ് സുഹൃത്തുക്കൾക്കൊപ്പം നാട്ടിൽ മടങ്ങിയെത്തിയത്. ജൂലൈ ആറിന് വൈത്തിരിയിലെ ഭാര്യവീട്ടിലേക്ക് പോയ ഇർഷാദിനെ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. സ്വർണം തിരിച്ചുനൽകാതെ ഇർഷാദിനെ വിട്ടുതരില്ലെന്ന് ഫോൺ വന്നെന്നും ഇതേ ആവശ്യമുന്നയിച്ച് തനിക്കും കുടുംബാംഗങ്ങൾക്കും അപരിചിതരുടെ കാളുകൾ വരുന്നുണ്ടെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.