തൃപ്പൂണിത്തുറ: മദ്യത്തിൻെറയും മയക്കുമരുന്നിൻെറയും പിടിയിൽനിന്ന് സമൂഹത്തെ മോചിപ്പിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ഡി.എസ്.ഒയുടെയും അഖിലേന്ത്യ മഹിള സാംസ്കാരിക സംഘടനയുടെയും (എ.ഐ.എം.എസ്.എസ്) ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടറി ആർ. അപർണ ഉദ്ഘാടനം ചെയ്തു. മഹിള സാംസ്കാരിക സംഘടന നേതാക്കളായ എം.കെ. ഉഷ, എസ്. രാധാമണി, വിദ്യാർഥി സംഘടന പ്രതിനിധികളായ നിള മോഹൻ കുമാർ, അനന്ത ഗോപാൽ, അജിത്, എമിൽ, മിഥുൻ, അനാമിക, ആർ. മീനാക്ഷി, നിലീന, കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും പ്രാദേശിക മേഖലകളിലും ബോധവത്കരണ സമരപരിപാടികൾ സ്വീകരിക്കുമെന്ന് മദ്യവിരുദ്ധ ജനകീയ സമരസമിതി ജില്ല കോഓഡിനേറ്റർ എൻ.ആർ. മോഹൻ കുമാർ അറിയിച്ചു. ലഹരിവിരുദ്ധ ദിനം aidso anti lahari day ലഹരിവിരുദ്ധ റാലി എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടറി ആർ. അപർണ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.