ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു

കൊച്ചി: കേരള മദ്യവിരുദ്ധ മുന്നണി ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനാചരണ ഭാഗമായി എറണാകുളം ഗാന്ധി പ്രതിമക്ക് മുന്നിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. കേരള മദ്യവിരുദ്ധ മുന്നണി ജില്ല ചെയർമാൻ കുരുവിള മാത്യൂസ് ഉദ്​ഘാടനം ചെയ്തു. ജോൺ ഫിലിപ്പോസ്, ജോസഫ് ഇലവുംമൂട്, കെ.എസ്. ദിലീപ് കുമാർ, ജേക്കബ് ഫിലിപ്, ബാബു ചാമക്കാല, ഷക്കീല മറ്റപ്പള്ളി, സൂസൻ ശമുവേൽ, സിസ്റ്റർ മേഴ്സി ജോസ്, അയ്യൂബ് മേലേടത്ത്, നിമ്മി ജേക്കബ്, കെ. പ്രതാപൻ, വാമലോചനൻ പൊന്നുരുന്നി, നോബർട്ട് അടിമുറി, മിനു പോൾ എന്നിവർ സംസാരിച്ചു. അടുത്ത ഒരു മാസം ജില്ലയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ബോധവത്​കരണ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് ജില്ല ചെയർമാൻ കുരുവിള മാത്യൂസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.