കൊച്ചി: ലഹരിക്കെതിരെ കൂട്ടായ പ്രവർത്തനം അനിവാര്യമെന്ന് കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ പറഞ്ഞു. ജില്ല സാമൂഹിക നീതി ഓഫിസിന്റെയും നശാ മുക്ത് അഭിയാന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലഹരിവിരുദ്ധ വാരാചരണം ജില്ലതല ഉദ്ഘാടനം സെന്റ് തെരേസാസ് കോളജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിവിരുദ്ധ പ്രതിജ്ഞ മേയർ വിദ്യാർഥിനികൾക്ക് ചൊല്ലിക്കൊടുത്തു. ലഹരിവിരുദ്ധ ബോധവത്കരണ റാലിയുടെ ഫ്ലാഗ്ഓഫ് മേയർ നിർവഹിച്ചു. ജില്ല വികസനകാര്യ കമീഷണർ എ. ഷിബു അധ്യക്ഷതവഹിച്ചു. ജില്ല ജഡ്ജി നിസാർ അഹമ്മദ് മുഖ്യാതിഥി ആയിരുന്നു. കോർപറേഷൻ കൗൺസിലർ മനു ജേക്കബ്, സബ് ജഡ്ജിയും കെൽസ സെക്രട്ടറിയുമായ രഞ്ജിത് കൃഷ്ണൻ, ജില്ല സാമൂഹിക നീതി ഓഫിസർ കെ.കെ. ഉഷ, ഡെപ്യൂട്ടി എക്സൈസ് കമീഷണർ പി.വി. ഏലിയാസ്, സെന്റ് തെരേസാസ് കോളജ് പ്രിൻസിപ്പൽ ലിസി മാത്യു തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ ക്യാപ്ഷൻ EC lahari എറണാകുളം സെന്റ് തെരേസാസ് കോളജിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരിവിരുദ്ധ വാരാചരണം ജില്ലതല ഉദ്ഘാടനത്തിൽ മേയർ അഡ്വ.എം. അനിൽകുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.