കടക്കരപ്പള്ളി ഒറ്റമശ്ശേരിയിൽ കടലേറ്റം; ഒരു വീട് പൂർണമായും നശിച്ചു

ചേർത്തല: കടക്കരപ്പള്ളി ഒറ്റമശ്ശേരിയിൽ കടലേറ്റം രൂക്ഷമായി. ആൾതാമസമില്ലാത്ത വീട് പൂർണമായും കടലെടുത്തു. നിരവധി തെങ്ങുകളും നശിച്ചു. പള്ളിപ്പറമ്പിൽ പരേതനായ ചിന്നന്റെ വീടാണ് ഞായറാഴ്ച രാവിലെ ശക്തമായ തിരയടിച്ചതിനെ തുടർന്ന് തകർന്നത്. മേയിലെ ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് വീട് പൂർണമായി തകർന്നിരുന്നു. ഇതിനാൽ വീട്ടുകാർ പുനർഗ്രഹം പദ്ധതി ആനുകൂല്യം വാങ്ങി താമസം മാറി അന്ധകാരനഴിയിലാണ് ഇപ്പോൾ കുടുംബം താമസിക്കുന്നത് മാസങ്ങൾക്കു മുമ്പാണ് ചിന്നൻ മരിച്ചത്. പിന്നീട് ഇതുവരെ ഒറ്റമശ്ശേരിയിൽ കടലേറ്റം തുടരുന്നതോടെ ഭീതിയിലായിരുന്നു. ഇവിടെ കടൽഭിത്തി ഇല്ലാത്ത ഒരു കിലോമീറ്ററോളം ഭാഗത്താണ് കടലേറ്റമുള്ളത്. നിലവിൽ ഇരുപതോളം വീടുകൾ ഭീഷണിയിലാണ്. വീടുകളുടെ മുറ്റത്തും കിഴക്ക് റോഡിലേക്കും കടൽ വെള്ളം എത്തുന്നുണ്ട്. ഇവിടെ താൽക്കാലിക കടൽഭിത്തി നിർമാണത്തിന് കഴിഞ്ഞ ബുധനാഴ്ച സംസ്ഥാന മന്ത്രിസഭ യോഗം പ്രത്യേക അനുമതി നൽകിയിരുന്നു. 75 ലക്ഷം രൂപയുടെ പദ്ധതിക്ക്​ 40 ശതമാനം തുക അധികം നൽകിയാണ് അനുവദിച്ചത്. ചിത്രം: കടക്കരപ്പള്ളി ഒറ്റമശ്ശേരിയിൽ ഞായറാഴ്ചയുണ്ടായ കടൽക്ഷോഭത്തിൽ തകർന്ന പള്ളിപ്പറമ്പിൽ പരേതനായ ചിന്നന്റെ വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.