ബിഷപ് ജോൺ ജെ. അന്തരിച്ചു

Attn ALL KTD BISHOP JOHN J KOCHUPARAMBIL കോട്ടയം: ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ മലങ്കര ഭദ്രാസന മുൻ ബിഷപ് ജെ. ജോൺ (74) അന്തരിച്ചു. കറുകച്ചാൽ കൊച്ചുപറമ്പിൽ സി.ടി. ജോസഫ് -മറിയാമ്മ ദമ്പതികളുടെ മകനാണ്​. ഹൈദരാബാദ് ഭാരത് ബൈബിൾ സെമിനാരി, കുറിച്ചി ആംഗ്ലിക്കൻ തിയോളജിക്കൽ സെമിനാരി എന്നിവിടങ്ങളിൽ വേദശാസ്ത്ര പഠനം പൂർത്തീകരിച്ച് 1983ൽ ശുശ്രൂഷയിൽ പ്രവേശിച്ചു. കങ്ങഴ ഭദ്രാസന വൈദിക സെക്രട്ടറി, ഇന്റർനാഷനൽ കൗൺസിൽ ഓഫ് ക്രിസ്ത്യൻ ചർച്ച്സ് സൗത്ത് സോൺ കൺവീനർ, ഭാരതീയ ക്രിസ്ത്യൻ ദലിത് ന്യൂനപക്ഷ ഫോറം ചെയർമാൻ, മലങ്കര വീക്ഷണം മാനേജിങ്​ എഡിറ്റർ, മാരാമൺ ഭദ്രാസന ബിഷപ് കമ്മിസറി, അതിഭദ്രാസന ഓഫിസ് മാനേജർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2006ൽ ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ മലങ്കര ഭദ്രാസന ബിഷപ്പായി അഭിഷിക്തനായി. ഭാര്യ: സുവിശേഷകൻ വലിയപറമ്പിൽ വി.ജെ. ഡേവിഡ് ഉപദേശിയുടെ മകൾ മോളി ജോൺ. സംസ്കാരം വ്യാഴാഴ്ച 12ന്​ ചെലക്കൊമ്പ് കത്തീഡ്രൽ സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.