റാങ്ക്​ ജേതാക്കളെ ആദരിച്ചു

ആലുവ: മാറമ്പള്ളി എം.ഇ.എസ്​ കോളജിൽനിന്ന്​ എം.ജി യൂനിവേഴ്​സിറ്റി 2021-22 അധ്യയനവർഷത്തിൽ വിവിധ വിഷയങ്ങളിൽ റാങ്കുകളും എ പ്ലസും കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. കോളജ്​ മാനേജ്​മെന്‍റ്​ സംഘടിപ്പിച്ച പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. കടവനാട്​ മുഹമ്മദ്​ ഉദ്​ഘാടനം ചെയ്തു. കോളജ്​ ചെയർമാൻ എം.എ. മുഹമ്മദ്​ അധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ എം.എം. അഷ്​റഫ്​, എം.ഇ.എസ്​ ജില്ല പ്രസിഡന്‍റ്​ ലിയാഖത്ത്​ അലിഖാൻ, സെക്രട്ടറി ഇ.എം. നിസാർ, സെക്രട്ടറി ആൻഡ്​ കറസ്​പോണ്ടന്‍റ്​ അഡ്വ. അബുൽ ഹസൻ, ട്രഷറർ വി.എ. പരീത്​, പ്രിൻസിപ്പൽ ഡോ. അജിംസ്​ പി. മുഹമ്മദ്​, വൈസ്​ പ്രിൻസിപ്പൽ ഡോ. പി.എം. ജാസ്മിൻ, സ്റ്റാഫ്​ സെക്രട്ടറി ഡോ. പി.എം. ഷെമി, പി.ടി.എ മെംബർ പി.എസ്​. നോബി, സൂപ്രണ്ട്​ സി.ഐ. അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.