നവീകരിച്ച പ്രീപ്രൈമറി ബ്ലോക്ക്​ ഉദ്ഘാടനം

പള്ളിക്കര: വടവുകോട് പുത്തൻകുരിശ് പഞ്ചായത്തി‍ൻെറ 2021-22 വർഷത്തെ മെയിന്‍റനൻസ് ഫണ്ട്​ ഉപയോഗിച്ച് പുറ്റുമാനൂർ ഗവ. യു.പി സ്കൂളിലെ നവീകരിച്ച പ്രീപ്രൈമറി കെട്ടിടത്തി‍ൻെറയും കോൺഫറൻസ് ഹാളി‍ൻെറയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്​ സോണിയ മുരുകേശൻ നിർവഹിച്ചു. വാർഡ് അംഗം ഷാജി ജോർജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. അശോക് കുമാർ, സമിതി അധ്യക്ഷരായ ടി.ആർ. വിശ്വപ്പൻ, ജൂബിൾ ജോർജ്, ശ്രീരേഖ അജിത്, എൽസി പൗലോസ്, മെംബർമാരായ ഷാനിഫ ബാബു, സുബി മോൾ, വിഷ്ണു വിജയൻ, സി.ജി. നിഷാദ്, അജിത ഉണ്ണികൃഷ്ണൻ, ഉഷ വേണുഗോപാൽ, പി.ടി.എ പ്രസിഡന്‍റ്​ പി.കെ. ആനന്ദകുമാർ, ജിഷ സെബാസ്റ്റ്യൻ, ഹെഡ്മിസ്ട്രസ് പി. അമ്പിളി എന്നിവർ സംസാരിച്ചു. പടം. പുറ്റുമാനൂർ ഗവ. സ്കൂളിലെ നവീകരിച്ച പ്രീപ്രൈമറി ബ്ലോക്കി‍ൻെറയും കോൺഫറൻസ് ഹാളി‍ൻെറയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സോണിയ മുരുകേശൻ നിർവഹിക്കുന്നു (em palli 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.