കോലഞ്ചേരി: തണൽ പാലിയേറ്റിവ് ആൻഡ് പാരാപ്ലീജിക് കെയർ സൊസൈറ്റി ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുച്ചക്ര വാഹനങ്ങളിൽ സഞ്ചരിച്ച തൊഴിലെടുക്കുന്നവർക്ക് മഴക്കോട്ടുകൾ വിതരണം ചെയ്തു. പാരാപ്ലീജിക് കെയർ സൊസൈറ്റി ജനറൽ സെക്രട്ടറി കെ.കെ. ബഷീറിൻെറ അധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് അംഗം ലിസി അലക്സ് വിതരണോദ്ഘാടനം നിർവഹിച്ചു. ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന ജോ. സെക്രട്ടറി രാജീവ് പള്ളുരുത്തി മുഖ്യാതിഥിയായി. പൂതൃക്ക പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പോൾ വെട്ടിക്കാട്, കെ.വൈ. ജോർജ്കൂട്ടി, എ.കെ.ഡബ്യു.ആർ.എഫ് ജില്ല പ്രസിഡന്‍റ് പൈലി നെല്ലിമറ്റം, ജില്ല സെക്രട്ടറി കെ.ഒ. ഗോപാലൻ, ജില്ല ഉപദേശകസമിതി അംഗങ്ങളായ മണി ശർമ, ദിപാമണി, ജില്ല ഭാരവാഹികളായ ടി.ഒ. പരീത്, എം.കെ. സുധാകരൻ, മത്തായി വാരപ്പെട്ടി, ബഷീർ പോഞ്ഞശ്ശേരി എന്നിവർ സംസാരിച്ചു. ഫോട്ടോ അടിക്കുറിപ്പ്: വീൽചെയറിൽ സഞ്ചരിക്കുന്നവർക്കുള്ള മഴക്കോട്ട് വിതരണം ജില്ല പഞ്ചായത്ത് അംഗം ലിസി അലക്സ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.