തൃക്കാക്കര നഗരസഭയു​ടെ ഹിയറിങ്ങിന് എതിരെ പരാതി

രാവിലെ 10.30ന്​ നിശ്ചയിച്ചിരുന്ന ഹിയറിങ്ങിന്​​ അറിയിപ്പ് ലഭിച്ചത് ഉച്ചക്ക് ഒന്നരക്കാണെന്നാണ് ആക്ഷേപം കാക്കനാട്: തെങ്ങോട് വായനശാല കെ.പി. കുര്യന്‍ റോഡിന് സമീപത്തെ ഗ്യാസ് സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭ നടത്തിയ ഹിയറിങ്ങിനെതിരെ പരാതി ഉയരുന്നു. രാവിലെ 10.30ന്​ നിശ്ചയിച്ചിരുന്ന ഹിയറിങ്ങിന്​​ അറിയിപ്പ് ലഭിച്ചത് ഉച്ചക്ക് ഒന്നരക്കാണെന്നാണ് ആക്ഷേപം. ഗ്യാസ് സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട് രണ്ട് വീടുകൾക്ക് നാശനഷ്ടങ്ങളുണ്ടായെന്ന്​ ചൂണ്ടിക്കാട്ടി ബി.വി.എസ് പ്രസാദ്, കെ.എ. സിറാജ് എന്നിവരാണ് നഗരസഭയെ സമീപിച്ചിരുന്നത്. മതിലുകൾ തകർന്നു, വീടിന്‍റെ ചുവരുകൾക്ക് വിള്ളൽ വീണു തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചായിരുന്നു പരാതി. തുടർന്ന് നഗരസഭ ഇടപെട്ട് നിർമാണം നിർത്തിവെക്കുകയായിരുന്നു. ഇക്കാര്യം ചർച്ച ചെയ്യുന്നതിന്​ കഴിഞ്ഞ ശനിയാഴ്ച ഹിയറിങ്​ നടത്തുകയും ചെയ്തു. ഇതാണ് വിവാദത്തിലായത്. ഇരു വിഭാഗവും പങ്കെടുക്കാതിരുന്നതിനാൽ നിർമാതാക്കൾക്ക് അനുകൂലമായ തീരുമാനമായിരുന്നു നഗരസഭ സ്വീകരിച്ചത്. ഒരിക്കൽ കൂടി ഹിയറിങ് നടത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.