കോലഞ്ചേരി: വടവുകോട് സർക്കാർ ആശുപത്രി പ്രവർത്തനം താളം തെറ്റിയതിൽ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍റെ സത്യഗ്രഹ സമരം നാടകീയരംഗങ്ങൾ സൃഷ്ടിച്ചു. ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ ജൂബിൾ ജോർജാണ് ആശുപത്രിയിൽ കിടന്ന് പ്രതിഷേധിച്ചത്. ബ്ലോക്കിനു കീഴിലെ പാലിയേറ്റിവ് രോഗികൾക്ക് നാലുമാസമായി മരുന്ന് വിതരണം നിലച്ചിരിക്കുകയാണ്. മെഡിക്കൽ ഓഫിസർ ഒപ്പിട്ട് കെ.എം.സി.സി.എയിൽനിന്നാണ് മരുന്ന് എത്തുന്നത്. ഇതിന് താമസം വരുന്ന പക്ഷം സമീപത്തെ മാവേലി മെഡിക്കൽ സ്റ്റോറുകളിൽനിന്ന് വാങ്ങാൻ മെഡിക്കൽ ഓഫിസർമാർക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ഇവിടെ മെഡിക്കൽ ഓഫിസർ ആഴ്ചകളായി അവധിയിലായതിനാൽ ഇത് നടപ്പായില്ല. മരുന്ന് ഉടൻ വിതരണം ചെയ്യുമെന്ന് ആശുപത്രി അധികൃതർ പലവട്ടം പറഞ്ഞെങ്കിലും നടക്കാത്തതിനെ കുറിച്ച് അന്വേഷിക്കുന്നതിനാണ് വെള്ളിയാഴ്ച രാവിലെ പത്തോടെ ജൂബിൾ ജോർജ് ആശുപത്രിയിലെത്തിയത്. എന്നാൽ, അധികൃതർ വീണ്ടും അവധി ചോദിച്ചതോടെ അപ്രതീക്ഷിതമായി ഇദ്ദേഹം സത്യഗ്രഹ സമരം ആരംഭിക്കുകയായിരുന്നു. വിവരമറിഞ്ഞ് പി.വി. ശ്രീനിജിൻ എം.എൽ.എ സ്ഥലത്തെത്തി ആരോഗ്യമന്ത്രി വീണ ജോർജുമായി സംസാരിച്ചു. മന്ത്രിയുടെ നിർദേശപ്രകാരം ഡി.എം.ഒ ആശുപത്രിയിലെത്തി സമരം ചെയ്ത ബ്ലോക്ക് പഞ്ചായത്ത് അംഗമടക്കമുള്ളവരുമായി ചർച്ച നടത്തി. പ്രവർത്തനത്തിൽ വീഴ്ചവരുത്തുകയും നിരന്തരം അവധിയെടുക്കുക്കുകയും ചെയ്യുന്ന മെഡിക്കൽ ഓഫിസർ അടക്കം മൂന്ന് ഡോക്ടർമാരെയും ഒരു ക്ലർക്കിനെയും അടിയന്തരമായി മാറ്റാൻ നിർദേശം നൽകി. പുതിയ ഡോക്ടർമാർ ചുമതലയേറ്റ ശേഷം പാലിയേറ്റിവ് രോഗികൾക്കുള്ള മരുന്ന് വിതരണം അടക്കമുള്ള കാര്യങ്ങളിലും ആശുപത്രി പ്രവർത്തനം കാര്യക്ഷമമാക്കുന്നതിലും കൃത്യമായ ഇടപെടൽ നടത്തുമെന്നും ഡി.എം.ഒ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഫോട്ടോ അടിക്കുറിപ്പ്: വടവുകോട് സർക്കാർ ആശുപത്രിയിൽ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ ജൂബിൾ ജോർജ് പ്രതിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.