കളമശ്ശേരി: ഫാക്ട് മികച്ച ലാഭം കൈവരിച്ചിട്ടും വേതന പരിഷ്കരണ കരാർ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ ഉദ്യോഗമണ്ഡൽ ടൈം ഗേറ്റിന് മുന്നിൽ ധർണനടത്തി. ഫാക്ട് എംപ്ലോയീസ് അസോ. (സി.ഐ.ടി.യു), ഫാക്ട് വർക്കേഴ്സ് ഓർഗനൈസേഷൻ, ഫാക്ട് എംപ്ലോയീസ് ഓർഗനൈസേഷൻ (ബി.എം.എസ്)എന്നീ സംഘടനകൾ സംയുക്തമായാണ് ധർണ നടത്തിയത്. സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഷിനിൽവാസ് സ്വാഗതം പറഞ്ഞു. ബി.എം.എസ് യൂനിയൻ ജനറൽ സെക്രട്ടറി പി.കെ. സത്യൻ അധ്യക്ഷതവഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ്, വർക്കേഴ്സ് ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ ജോർജ് തോമസ്, എഫ്.ഇ.എ ജനറൽ സെക്രട്ടറി എം.എം. ജബ്ബാർ, ട്രേഡ് യൂനിയൻ നേതാക്കളായ പി.ഡി. ഡേവിസ്, കെ.എൻ. സുബ്രഹ്മണ്യൻ, സി.ആർ. നന്ദകുമാർ, വിജയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.