രണ്ട്​ വള്ളങ്ങൾ മുങ്ങി; തൊഴിലാളികളെ രക്ഷപ്പെടുത്തി

മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്തെ ശക്തമായ തിരയിളക്കത്തിൽപ്പെട്ട് രണ്ട് മത്സ്യബന്ധന വള്ളങ്ങൾ മുങ്ങി. അഴിമുഖത്തിന് പടിഞ്ഞാറ് മാറി എൽ.എൻ.ജി ടെർമിനലിന് സമീപമാണ് ശ്രീമുരുകൻ, അധിപൻ എന്നീ വള്ളങ്ങൾ രാവിലെ മുങ്ങിയത്. വള്ളങ്ങളിലെ ആറ് മത്സ്യത്തൊഴിലാളികളെ തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്​മൻെറും ചേർന്ന് രക്ഷപ്പെടുത്തി. അധിപൻ ബോട്ടിലെ കുട്ടൻ, ജീവൻ, പ്രദീപ് എന്നിവരെയും ശ്രീമുരുകനിലെ ശിവൻ, ജോഷ്വ, മുരുകൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.