എം.ജി സർവകലാശാല

പരീക്ഷ ഫലം കോട്ടയം: 2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എസ്​സി - ജിയോളജി (റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ നാലു വരെ ഓൺലൈനായി അപേക്ഷിക്കാം. സ്കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ്​ ബിസിനസ് സ്റ്റഡീസ് 2021 ഓക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ബി.എ (മാനേജ്‌മെന്റ് സയൻസസ് ഫാക്കൽറ്റി - സി.എസ്.എസ്, 2020-22 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഡോ. കെ.എൻ. രാജ് സെന്റർ ഫോർ പ്ലാനിങ്​ ആൻഡ് സെന്റർ - സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസ് 2022 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്‌സ് (സപ്ലിമെന്ററി - സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ് - 2020-22 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. മൂന്ന്, നാല്, ഒമ്പത് സെമസ്റ്റർ പഞ്ചവത്സര ബി.എ.എൽ.എൽ.ബി (ഓണേഴ്‌സ്) സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജൂലൈ അഞ്ച് വരെ പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും. ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എച്ച്.എം (2020 അഡ്മിഷൻ - റെഗുലർ / 2013-2019 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജൂലൈ അഞ്ച് വരെ പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.